പോസ്റ്റുകള്‍

ആ വെളിച്ചം മാഞ്ഞു ................😢😢😢😢

ഇമേജ്
ജനിച്ച നാൾ മുതൽ കാണാൻ തുടങ്ങുന്നതാണ് നമ്മുടെ മാതാപിതാക്കളെ ...... കുഞ്ഞു നാൾ മുതൽ ഒരുപാടു ഉറക്കമിളച്ചും ഒരസുഖം  വരുമ്പോൾ വേവലാതിപ്പെട്ടും നമ്മുടെ ഓരോ വളർച്ചാ ഘട്ടവും സസൂക്ഷ്മം നിരീക്ഷിക്കുന്നു ...... പിന്നെ വളർന്നു വലിയ ഒരു നിലയിൽ എത്തുമ്പോഴാണ് അവർ ആ സന്തോഷം നോക്കി കാണുന്നത് ...... ഇന്ന്  27.05.2021 വ്യഴാഴ്ച .......  എന്നും നിറപുഞ്ചിരിയുമായി മുന്നിലുണ്ടായിരുന്ന ആ വെളിച്ചം മറഞ്ഞിട്ടു ഒരാഴ്ചയായി .............. സമയം എത്ര പെട്ടന്നാണ് കടന്നു പോകുന്നത് .............. ഓർമകൾ ഒന്നോ രണ്ടോ വര്ഷത്തേതല്ല .....അതുകൊണ്ടു തന്നെ ആ ഓർമ്മകൾ മനസിലോടെ കടന്നു പോയി തീരാൻ ഒരായുഷ്കാലം മുഴുവൻ എടുക്കും .. തിമിർത്തു പെയ്‌യുന്ന ഒരു ജൂൺ മാസം സ്കൂളിന്റെ വരാന്തയിലേക്ക് കൈപിടിച്ച് കയറ്റിയതാണ് ...... ഓരോ പിതാവും മനസ്സിൽ ആഗ്രഹിക്കുന്ന പോലെ .....തൻ്റെ മക്കൾ പഠിച്ചു  നല്ല ഒരു നിലയിലാകണം എന്നാഗ്രഹിച്ചിട്ടുണ്ടാവാം ....  എന്തും ചർച്ച ചെയ്തു തീരുമാനിക്കുക ,എല്ലാവരുടെയും ഇഷ്ടങ്ങൾ മനസിലാക്കുക എന്നതിന് ഒരുപാട് പ്രാധാന്യം കൊടുത്തിരുന്നു .. പഴയ വീട് പൊളിച്ചു പുതുക്കിപ്പണിയുമ്പോൾ അത് വാർക്കണം  എന്ന് ഒരാഗ്രഹം ഞങ്ങൾ പ്രകടിപ്പിച്ചു ..
ഇമേജ്
ലോകത്തിന്റെ ഏതു കോണിലായാലും  എന്നും നമ്മൾ മടങ്ങി  എത്താൻ ആഗ്രഹിക്കുന്നത്  നമ്മുടെ സ്വന്തം നാടും വീടുമാണ്‌ . വർഷങ്ങൾ കഴിഞ്ഞ് നാട്ടിൽ പോകാൻ ഒരു അവധി  കിട്ടുമ്പോൾ  നമ്മുടെ  മനസ്സുകളിൽ  എത്ര സന്തോഷം നിറയും .അങ്ങ് ദൂരെ നിൽകുമ്പോൾ  ഒരിക്കലെങ്കിലും  നമ്മുടെ നാടും  ആ പഴയ അനുഭവങ്ങളും  നമ്മുടെ മനസ്സിൽ  കടന്ന് വരാതിരിക്കില്ല. നമ്മുടെ ബാല്യകാലവും ,മറ്റൊരു ചിന്തയുമില്ലാതെ  ഓടിച്ചാടി  നടന്നിരുന്ന  ആ കാലവും ,മുറ്റവും  ,തൊടികളും ,തൈമാവും  പിന്നെ മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന  തോടുകളും.. ഈ ഓർമ്മകൾ  എങ്ങിനെ മനസ്സിൽ നിന്നും  മയാനാണ് . ഓർമകളിൽ നിന്ന് ഒരിക്കലും മായാത്ത കൊച്ചു കൊച്ചു  സൌഹൃദങ്ങളും  പിന്നെ ഇണക്കങ്ങളുടെയും,പിണക്കങ്ങളുടെയും ചെറിയ ഇടവേളകളും. കളികളുടെയും ,കിനവുകളുടെയും  ബാല്യകാലത്തിൽ  നിന്ന്  ചിന്തകളുടെയും,ഉത്തരവാധതിന്റെയും  ലോകത്തേക്ക്  എത്ര പെട്ടന്നാണ്  നമ്മൾ നടന്നടുത്തത് .... ഒരിക്കൽ ജോലി  അന്യോശിച്ചു  നടക്കുന്ന സമയം .. ഒരു വൈകുന്നേരം ഇനി  എന്ത്  എന്നാ ചോദ്യവുമായി ഞാനും  എന്റെ സുഹുർത്തും ഇരിക്കൂന്ന സമയം , സ്കൂൾ വിട്ട് കളിയും  ചിരിയുമായി കുറച്ചു കുട്ടികൾ ഞങ്ങളുടെ  മുന്പിലൂടെ
ഇമേജ്
എന്റെ ഒരനുഭവം!!! മദ്രസ്സയിൽ  പഠിക്കുന്ന കാലം.... വീട്ടിൽ നിന്നും ഏകദേശം  പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട് . ഒമ്പത്  മണിക്ക് മദ്രസ്സ വിട്ടാൽ ഞങ്ങൾ കൂട്ടുകാർ ഒരുമിച്ചാണ് പോകുന്നത് .എന്റെ വീടിന്റെ മുന്പിലൂടെ  പോകുന്നത്  കൊണ്ട്  വീട് എത്തുന്നത്‌ വരെയും  ആളുണ്ടാവും . വീട്ടിൽ ബാപ്പ പുറത്ത് ഇറങ്ങി നില്പ്പുണ്ടാവും. എന്നെയും കാത്ത്.. ഒരു ദിവസം ഞാനും ഗഫൂറും ,റസാകും കൂടി മദ്രസ്സ വിട്ടു പാടത്തിന്റെ ഓരത്ത് കൂടിയുള്ള  വരമ്പിലൂടെ വീട്ടിലോട്ടു വരികയായിരുന്നു. നല്ല ഇരുട്ടുണ്ട് .അടുത്ത് പൂരം നടക്കുന്നതിന്റെ  തിരക്കുകൾ കേള്ക്കുന്നുണ്ട് .റസാകും ,ഗഫൂറും  മുന്പിലും ഞാൻ പിന്നിലുമായി  നടന്നു പോകുന്നു .എന്റെ കയയിൽ മാത്രമെ ടോർച് ഉള്ളൂ.. ഞാൻ പിന്നിൽ നിന്നും  അവർക്ക് ടോർച് തെളിയിച്ചു  കൊടുക്കുന്നുണ്ട് ..ധൈര്യം  കുറച്ച് കൂടുതൽ ഉള്ളത് കൊണ്ട് ടോർച് ഉണ്ടായിട്ടും  ഞാൻ പുറകിൽ നടക്കുന്നത് .. ഒരു വശം നെൽപ്പാടവും,മറുവശം  ഒരു ചെറിയ തോടുമാണ് .. പേടി മാറ്റാൻ ഞങ്ങൾ ചെറിയ മൂളിപ്പാട്ടും  പാടി  അങ്ങിനെ നടന്നു നീങ്ങുകയാണ് .പുറകിലാണ്  നടക്കുന്നതെങ്കിലും  എന്റെ ശ്രദ്ദ മുഴുവൻ  മുന്നിലാണ്  . അ
ഇമേജ്
ഇമേജ്
ഇമേജ്
വര്‍ഷങ്ങള്‍ ഒരുപാടു കടന്നു പോയി .പഴയ സ്കൂള്‍ കാലവും ,കോളേജ് കാലവും എല്ലാം കഴിഞ്ഞു . എല്ലാം ഓര്‍മകള്‍ മാത്രമായി അവശേഷിക്കുന്നു.വല്ലപ്പോഴും കണ്ടുമുട്ടുന്ന സുഹ്ര്തുക്കള്‍ ,അല്ലെങ്കില്‍ സോഷ്യല്‍ സൈറ്റുകളില്‍ ഒരു ഹായ് പറച്ചില്‍ എല്ലാം അതില്‍ ഒതുക്കി .കാലത്തിന്റെ അനിയന്ത്രിദമായ ഒഴുക്കില്‍ ലോകത്തിന്റ ഏതൊക്കെയോ കോണില്‍ നാം ജീവിതത്തിന്റെ ചൂടും തണുപ്പും അറിയുന്നു.                    ചുട്ടുപൊള്ളുന്ന ഒരു  വേനല്‍ കാലത്താണ് ഒരു ജോലിയും തേടി ഈ മരുഭൂമിയില്‍ എത്തുന്നത്‌. പ്രവാസം ജീവിതവും അതിന്റെ കഷ്ടപ്പാടുകളും കണ്ടും , കേട്ടും ,അനുഭവിച്ചും പിന്നീടുള്ള ദിനരാത്രങ്ങള്‍ .ലാല്‍ ജോസ് ന്റെ `അറബിക്കഥ` പുറത്തിറങ്ങിയ ഒരു സമയമായിരുന്നു അത്. ഇന്നും അരബിക്കതയിലെ തിരികെ ഞാന്‍ വരുമെന്ന   പാട്ട് കേള്‍ക്കുമ്പോള്‍ ഞാന്‍ ആ പഴയ കാലത്തെ കുറിച്ച് ഓര്‍ക്കാറുണ്ട്. നാട്ടില്‍ മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ,പുറത്തു ചുട്ടുപൊള്ളുന്ന ചൂട്.ഇത്തിരി നേരം പുറത്തു കൂടെ നടക്കാം എന്ന് വിജാരിച്ചിട്ടും രക്ഷയില്ല.                     ഇന്നും ഈ മരുഭൂമിയില്‍ കഷ്ടപ്പാടും യാതനയും മാത്രമായി ജീവിക്കുന്ന എത്രയോ ആളുകളുണ്ട്.രോഗങ്ങള്‍ കൊണ്ട് കഷ്ട