പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
ലോകത്തിന്റെ ഏതു കോണിലായാലും  എന്നും നമ്മൾ മടങ്ങി  എത്താൻ ആഗ്രഹിക്കുന്നത്  നമ്മുടെ സ്വന്തം നാടും വീടുമാണ്‌ . വർഷങ്ങൾ കഴിഞ്ഞ് നാട്ടിൽ പോകാൻ ഒരു അവധി  കിട്ടുമ്പോൾ  നമ്മുടെ  മനസ്സുകളിൽ  എത്ര സന്തോഷം നിറയും .അങ്ങ് ദൂരെ നിൽകുമ്പോൾ  ഒരിക്കലെങ്കിലും  നമ്മുടെ നാടും  ആ പഴയ അനുഭവങ്ങളും  നമ്മുടെ മനസ്സിൽ  കടന്ന് വരാതിരിക്കില്ല. നമ്മുടെ ബാല്യകാലവും ,മറ്റൊരു ചിന്തയുമില്ലാതെ  ഓടിച്ചാടി  നടന്നിരുന്ന  ആ കാലവും ,മുറ്റവും  ,തൊടികളും ,തൈമാവും  പിന്നെ മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന  തോടുകളും.. ഈ ഓർമ്മകൾ  എങ്ങിനെ മനസ്സിൽ നിന്നും  മയാനാണ് . ഓർമകളിൽ നിന്ന് ഒരിക്കലും മായാത്ത കൊച്ചു കൊച്ചു  സൌഹൃദങ്ങളും  പിന്നെ ഇണക്കങ്ങളുടെയും,പിണക്കങ്ങളുടെയും ചെറിയ ഇടവേളകളും. കളികളുടെയും ,കിനവുകളുടെയും  ബാല്യകാലത്തിൽ  നിന്ന്  ചിന്തകളുടെയും,ഉത്തരവാധതിന്റെയും  ലോകത്തേക്ക്  എത്ര പെട്ടന്നാണ്  നമ്മൾ നടന്നടുത്തത് .... ഒരിക്കൽ ജോലി  അന്യോശിച്ചു  നടക്കുന്ന സമയം .. ഒരു വൈകുന്നേരം ഇനി  എന്ത്  എന്നാ ചോദ്യവുമായി ഞാനും  എന്റെ സുഹുർത്തും ഇരിക്കൂന്ന സമയം , സ്കൂൾ വിട്ട് കളിയും  ചിരിയുമായി കുറച്ചു കുട്ടികൾ ഞങ്ങളുടെ  മുന്പിലൂടെ
ഇമേജ്
എന്റെ ഒരനുഭവം!!! മദ്രസ്സയിൽ  പഠിക്കുന്ന കാലം.... വീട്ടിൽ നിന്നും ഏകദേശം  പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട് . ഒമ്പത്  മണിക്ക് മദ്രസ്സ വിട്ടാൽ ഞങ്ങൾ കൂട്ടുകാർ ഒരുമിച്ചാണ് പോകുന്നത് .എന്റെ വീടിന്റെ മുന്പിലൂടെ  പോകുന്നത്  കൊണ്ട്  വീട് എത്തുന്നത്‌ വരെയും  ആളുണ്ടാവും . വീട്ടിൽ ബാപ്പ പുറത്ത് ഇറങ്ങി നില്പ്പുണ്ടാവും. എന്നെയും കാത്ത്.. ഒരു ദിവസം ഞാനും ഗഫൂറും ,റസാകും കൂടി മദ്രസ്സ വിട്ടു പാടത്തിന്റെ ഓരത്ത് കൂടിയുള്ള  വരമ്പിലൂടെ വീട്ടിലോട്ടു വരികയായിരുന്നു. നല്ല ഇരുട്ടുണ്ട് .അടുത്ത് പൂരം നടക്കുന്നതിന്റെ  തിരക്കുകൾ കേള്ക്കുന്നുണ്ട് .റസാകും ,ഗഫൂറും  മുന്പിലും ഞാൻ പിന്നിലുമായി  നടന്നു പോകുന്നു .എന്റെ കയയിൽ മാത്രമെ ടോർച് ഉള്ളൂ.. ഞാൻ പിന്നിൽ നിന്നും  അവർക്ക് ടോർച് തെളിയിച്ചു  കൊടുക്കുന്നുണ്ട് ..ധൈര്യം  കുറച്ച് കൂടുതൽ ഉള്ളത് കൊണ്ട് ടോർച് ഉണ്ടായിട്ടും  ഞാൻ പുറകിൽ നടക്കുന്നത് .. ഒരു വശം നെൽപ്പാടവും,മറുവശം  ഒരു ചെറിയ തോടുമാണ് .. പേടി മാറ്റാൻ ഞങ്ങൾ ചെറിയ മൂളിപ്പാട്ടും  പാടി  അങ്ങിനെ നടന്നു നീങ്ങുകയാണ് .പുറകിലാണ്  നടക്കുന്നതെങ്കിലും  എന്റെ ശ്രദ്ദ മുഴുവൻ  മുന്നിലാണ്  . അ