എന്റെ ഒരനുഭവം!!!
മദ്രസ്സയിൽ  പഠിക്കുന്ന കാലം....
വീട്ടിൽ നിന്നും ഏകദേശം  പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട് .

ഒമ്പത്  മണിക്ക് മദ്രസ്സ വിട്ടാൽ ഞങ്ങൾ കൂട്ടുകാർ ഒരുമിച്ചാണ് പോകുന്നത് .എന്റെ വീടിന്റെ മുന്പിലൂടെ  പോകുന്നത്  കൊണ്ട്  വീട് എത്തുന്നത്‌ വരെയും  ആളുണ്ടാവും .
വീട്ടിൽ ബാപ്പ പുറത്ത് ഇറങ്ങി നില്പ്പുണ്ടാവും. എന്നെയും കാത്ത്..

ഒരു ദിവസം ഞാനും ഗഫൂറും ,റസാകും കൂടി മദ്രസ്സ വിട്ടു പാടത്തിന്റെ ഓരത്ത് കൂടിയുള്ള  വരമ്പിലൂടെ വീട്ടിലോട്ടു വരികയായിരുന്നു. നല്ല ഇരുട്ടുണ്ട് .അടുത്ത് പൂരം നടക്കുന്നതിന്റെ  തിരക്കുകൾ കേള്ക്കുന്നുണ്ട് .റസാകും ,ഗഫൂറും  മുന്പിലും ഞാൻ പിന്നിലുമായി  നടന്നു പോകുന്നു .എന്റെ കയയിൽ മാത്രമെ ടോർച് ഉള്ളൂ..
ഞാൻ പിന്നിൽ നിന്നും  അവർക്ക് ടോർച് തെളിയിച്ചു  കൊടുക്കുന്നുണ്ട് ..ധൈര്യം  കുറച്ച് കൂടുതൽ ഉള്ളത് കൊണ്ട് ടോർച് ഉണ്ടായിട്ടും  ഞാൻ പുറകിൽ നടക്കുന്നത് ..

ഒരു വശം നെൽപ്പാടവും,മറുവശം  ഒരു ചെറിയ തോടുമാണ് ..
പേടി മാറ്റാൻ ഞങ്ങൾ ചെറിയ മൂളിപ്പാട്ടും  പാടി  അങ്ങിനെ നടന്നു നീങ്ങുകയാണ് .പുറകിലാണ്  നടക്കുന്നതെങ്കിലും  എന്റെ ശ്രദ്ദ മുഴുവൻ  മുന്നിലാണ്  .
അപ്പോഴാണ്‌  കുറച്ചു ദൂരെ നിന്ന്   ഒരു രൂപം ആടി ..ആടി ..വരുന്നു .എന്തോ റസാകും ,ഗഫൂറും  അത്  കണ്ടില്ല .എനിക്ക് പേടി വർധിച്ചു .മുന്പിൽ കൂരാകൂരി ഇരുട്ട് .എന്റെ ടോർച് ന്റെ  വെളിച്ചത്തിൽ  തൊട്ടു മുന്പിൽ  എത്തിയിട്ടാണ്  റസാകും ,ഗഫൂറും  അത് കണ്ടത് ..
റസാക്ക് തൊട്ടടുത്ത  നെൽവയലിലേക്കു  ചാടി .!!
ഗഫൂർ തൊട്ടടുത്ത  തോട്ടിലെക്കും..!!
രൂപം എന്റെ മുന്പിൽ ചെവിയും  ആട്ടി നിൽക്കുന്നു..
ഞാൻ  ഉള്ള ജീവനും കൊണ്ട് പുറകോട്ടു  ഓടി ...തൊട്ടടുത്തുള്ള  എന്റെ ഒരു ബന്ധു  വീട്ടിൽ ഓടിക്കയറി ..
ഞാൻ കിടു കിടാ വിറക്കുന്നുണ്ടായിരുന്നു .'എന്താ  കുട്ടേയ്..' അവിടുത്തെ വല്ലുമ്മ ചോദിച്ചു .
ഞാൻ എന്തോ കണ്ടു പേടിച്ചു .അവിടെ പാടത്ത് ചെവി  ആട്ടി...
ഞാൻ വിറക്കുന്നുണ്ടായിരുന്നു. 
'ഏതവന എന്റെ കുട്ടീനെ പേടിപ്പിച്ചത്‌.കുട്ടേളെ കുറച്ചു ചുടുവെള്ളം  ഇങ്ങു എടുക്ക് '
വല്ലുമ്മ അകത്തോട്ടു വിളിച്ചു പറയുന്നു .
കുറച്ച് നേരം  അവിടെ  ഇരുന്നു അവർ എന്നെ വീട്ടിൽ കൊണ്ട് വിട്ടു .ഞാൻ വീട്ടിൽ എത്തിയപ്പോൾ ബന്ധുവും  അയല്പക്കക്കരനുമായ  അബൂക്ക അവിടെ ഉണ്ടായിരുന്നു .
ഞാൻ പേടിച്ച വിവരം അറിഞ്ഞപ്പോൾ അത്  പൂരം കഴിഞ്ഞു  പോകുന്ന വല്ല ആളുകലായിരികും  എന്ന് പറഞ്ഞ്  അബൂക്ക  സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.

ദിവസങ്ങൾ കഴിഞ്ഞാണ്  അന്ന് ഞങ്ങളെ  പേടിപ്പിച്ചത്‌  അബൂക്കയാണ്‌ എന്ന് പറഞ്ഞത്‌ .വെറുതെ ഒരു തമാശക്ക്‌ അദ്ധേഹം ചെയ്തപ്പോൾ  ഇത്രയധികം ഞങ്ങൾ പേടിക്കും എന്ന്  അദ്ധേഹം കരുതിയിട്ടുണ്ടാവില്ല .!!!
...................................
പിന്നീട് എത്രയോ കാലം അത് വഴി  രാത്രി  2 മണിക്കും  3 മണിക്കും  ഒരു വെളിച്ചം  പോലും  ഇല്ലാതെ  നടന്നിട്ടുണ്ട് ...
ഇന്നു ആ വഴി  ആകെ  മാറിയിരിക്കുന്നു ..


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആ വെളിച്ചം മാഞ്ഞു ................😢😢😢😢