ലോകത്തിന്റെ ഏതു കോണിലായാലും  എന്നും നമ്മൾ മടങ്ങി  എത്താൻ ആഗ്രഹിക്കുന്നത്  നമ്മുടെ സ്വന്തം നാടും വീടുമാണ്‌ .
വർഷങ്ങൾ കഴിഞ്ഞ് നാട്ടിൽ പോകാൻ ഒരു അവധി  കിട്ടുമ്പോൾ  നമ്മുടെ  മനസ്സുകളിൽ  എത്ര സന്തോഷം നിറയും .അങ്ങ് ദൂരെ നിൽകുമ്പോൾ  ഒരിക്കലെങ്കിലും  നമ്മുടെ നാടും  ആ പഴയ അനുഭവങ്ങളും  നമ്മുടെ മനസ്സിൽ  കടന്ന് വരാതിരിക്കില്ല.
നമ്മുടെ ബാല്യകാലവും ,മറ്റൊരു ചിന്തയുമില്ലാതെ  ഓടിച്ചാടി  നടന്നിരുന്ന  ആ കാലവും ,മുറ്റവും  ,തൊടികളും ,തൈമാവും  പിന്നെ മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന  തോടുകളും..
ഈ ഓർമ്മകൾ  എങ്ങിനെ മനസ്സിൽ നിന്നും  മയാനാണ് .
ഓർമകളിൽ നിന്ന് ഒരിക്കലും മായാത്ത കൊച്ചു കൊച്ചു  സൌഹൃദങ്ങളും 
പിന്നെ ഇണക്കങ്ങളുടെയും,പിണക്കങ്ങളുടെയും ചെറിയ ഇടവേളകളും.
കളികളുടെയും ,കിനവുകളുടെയും  ബാല്യകാലത്തിൽ  നിന്ന്  ചിന്തകളുടെയും,ഉത്തരവാധതിന്റെയും  ലോകത്തേക്ക്  എത്ര പെട്ടന്നാണ്  നമ്മൾ നടന്നടുത്തത് ....
ഒരിക്കൽ ജോലി  അന്യോശിച്ചു  നടക്കുന്ന സമയം ..
ഒരു വൈകുന്നേരം ഇനി  എന്ത്  എന്നാ ചോദ്യവുമായി ഞാനും  എന്റെ സുഹുർത്തും ഇരിക്കൂന്ന സമയം , സ്കൂൾ വിട്ട് കളിയും  ചിരിയുമായി കുറച്ചു കുട്ടികൾ ഞങ്ങളുടെ  മുന്പിലൂടെ  നടന്നു പോയി. 
അത് കണ്ടു എന്റെ സുഹ്ർത്തു പറഞ്ഞു .
'ഈ ബാല്യകാലം  എന്ത് രസമായിരുന്നെന്നു ഇപ്പോഴാണ് തോന്നുന്നത് '..!!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആ വെളിച്ചം മാഞ്ഞു ................😢😢😢😢