വര്‍ഷങ്ങള്‍ ഒരുപാടു കടന്നു പോയി .പഴയ സ്കൂള്‍ കാലവും ,കോളേജ് കാലവും എല്ലാം കഴിഞ്ഞു .
എല്ലാം ഓര്‍മകള്‍ മാത്രമായി അവശേഷിക്കുന്നു.വല്ലപ്പോഴും കണ്ടുമുട്ടുന്ന സുഹ്ര്തുക്കള്‍ ,അല്ലെങ്കില്‍ സോഷ്യല്‍ സൈറ്റുകളില്‍ ഒരു ഹായ് പറച്ചില്‍ എല്ലാം അതില്‍ ഒതുക്കി .കാലത്തിന്റെ അനിയന്ത്രിദമായ ഒഴുക്കില്‍ ലോകത്തിന്റ ഏതൊക്കെയോ കോണില്‍ നാം ജീവിതത്തിന്റെ ചൂടും തണുപ്പും അറിയുന്നു.
                   ചുട്ടുപൊള്ളുന്ന ഒരു  വേനല്‍ കാലത്താണ് ഒരു ജോലിയും തേടി ഈ മരുഭൂമിയില്‍ എത്തുന്നത്‌. പ്രവാസം ജീവിതവും അതിന്റെ കഷ്ടപ്പാടുകളും കണ്ടും , കേട്ടും ,അനുഭവിച്ചും പിന്നീടുള്ള ദിനരാത്രങ്ങള്‍ .ലാല്‍ ജോസ് ന്റെ `അറബിക്കഥ` പുറത്തിറങ്ങിയ ഒരു സമയമായിരുന്നു അത്. ഇന്നും അരബിക്കതയിലെ തിരികെ ഞാന്‍ വരുമെന്ന  പാട്ട് കേള്‍ക്കുമ്പോള്‍ ഞാന്‍ ആ പഴയ കാലത്തെ കുറിച്ച് ഓര്‍ക്കാറുണ്ട്. നാട്ടില്‍ മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ,പുറത്തു ചുട്ടുപൊള്ളുന്ന ചൂട്.ഇത്തിരി നേരം പുറത്തു കൂടെ നടക്കാം എന്ന് വിജാരിച്ചിട്ടും രക്ഷയില്ല.
                    ഇന്നും ഈ മരുഭൂമിയില്‍ കഷ്ടപ്പാടും യാതനയും മാത്രമായി ജീവിക്കുന്ന എത്രയോ ആളുകളുണ്ട്.രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ട് നാട്ടില്‍ പോകാന്‍ കഴിയാത്തവരായി എത്രയോ ആളുകള്‍ ഹോസ്പിടലുകളില്‍ കഴിച്ചു കൂട്ടുന്നുണ്ട്.അവരെല്ലാം ഇവിടെ ഓരോ സോപ്നങ്ങളായി വന്നവരാണ്.പക്ഷേ വിധി പലവഴികളില്‍ നാം പ്രതീക്ഷിക്കാത്ത രീതിയില്‍ നമ്മെ കൊണ്ടുപോകുന്നു.
                 കഴിഞ്ഞ ആഴ്ച എന്റെ മനസ്സിനെ വേദനിപ്പിക്കുന്ന ഒരനുബവമുണ്ടായി.എന്റെ ഒരു  സുഹ്രത് നാട്ടില്‍ പോകാന്‍ ഇരിക്കുകയായിരുന്ന. അവനു ഒരു കുഞ്ഞു മോള്‍ ഉണ്ടായിട്ടു ആദ്യമായി കാണാന്‍ പോകുകയായിരുന്നു.ചെറിയ ഒരു പനി വന്നു.കുറച്ചു ദിവസം നീണ്ടു നിന്നപ്പോള്‍ ഡോക്ടര്‍ നേ കാണിച്ചു .ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം അറിഞ്ഞത് .ബ്ലഡ്‌ കാന്‍സര്‍ !!....വിധിയുടെ ചില ക്രൂര മുഖങ്ങള്‍ ....അല്ലാതെണ്ട്  പറയാന്‍...
               എന്റെ മനസ്സ് മുഴുവന്‍ അവനെയും അവനെ  കാത്തിരിക്കുന്ന കുഞ്ഞു വാവയുടെ മുഖമായിരുന്നു.പിന്നേ അവന്ടെ കുടുംബത്തിന്റെയും ....
ഈങ്ങനെ എത്രയെത്ര വാര്‍ത്തകള്‍ നമ്മള്‍ കേള്‍കുന്നു .....കുറച്ചു കഴിയുമ്പോള്‍ എല്ലാം മരവിയുടെ ചാരം മൂടി .......നമ്മള്‍ നമ്മുടെയ യാത്ര തുടര്‍ന്ന് കൊണ്ടെയ ഇരിക്കുന്നു. 
                 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആ വെളിച്ചം മാഞ്ഞു ................😢😢😢😢