ആ വെളിച്ചം മാഞ്ഞു ................😢😢😢😢

ജനിച്ച നാൾ മുതൽ കാണാൻ തുടങ്ങുന്നതാണ് നമ്മുടെ മാതാപിതാക്കളെ ...... കുഞ്ഞു നാൾ മുതൽ ഒരുപാടു ഉറക്കമിളച്ചും ഒരസുഖം  വരുമ്പോൾ വേവലാതിപ്പെട്ടും നമ്മുടെ ഓരോ വളർച്ചാ ഘട്ടവും സസൂക്ഷ്മം നിരീക്ഷിക്കുന്നു ...... പിന്നെ വളർന്നു വലിയ ഒരു നിലയിൽ എത്തുമ്പോഴാണ് അവർ ആ സന്തോഷം നോക്കി കാണുന്നത് ......

ഇന്ന്  27.05.2021 വ്യഴാഴ്ച ....... 
എന്നും നിറപുഞ്ചിരിയുമായി മുന്നിലുണ്ടായിരുന്ന ആ വെളിച്ചം മറഞ്ഞിട്ടു ഒരാഴ്ചയായി ..............
സമയം എത്ര പെട്ടന്നാണ് കടന്നു പോകുന്നത് ..............
ഓർമകൾ ഒന്നോ രണ്ടോ വര്ഷത്തേതല്ല .....അതുകൊണ്ടു തന്നെ ആ ഓർമ്മകൾ മനസിലോടെ കടന്നു പോയി തീരാൻ ഒരായുഷ്കാലം മുഴുവൻ എടുക്കും ..

തിമിർത്തു പെയ്‌യുന്ന ഒരു ജൂൺ മാസം സ്കൂളിന്റെ വരാന്തയിലേക്ക് കൈപിടിച്ച് കയറ്റിയതാണ് ......
ഓരോ പിതാവും മനസ്സിൽ ആഗ്രഹിക്കുന്ന പോലെ .....തൻ്റെ മക്കൾ പഠിച്ചു  നല്ല ഒരു നിലയിലാകണം എന്നാഗ്രഹിച്ചിട്ടുണ്ടാവാം .... 
എന്തും ചർച്ച ചെയ്തു തീരുമാനിക്കുക ,എല്ലാവരുടെയും ഇഷ്ടങ്ങൾ മനസിലാക്കുക എന്നതിന് ഒരുപാട് പ്രാധാന്യം കൊടുത്തിരുന്നു ..

പഴയ വീട് പൊളിച്ചു പുതുക്കിപ്പണിയുമ്പോൾ അത് വാർക്കണം  എന്ന് ഒരാഗ്രഹം ഞങ്ങൾ പ്രകടിപ്പിച്ചു ..
ചില അറ്റകുറ്റ പണികൾ മാത്രമാണ് അന്ന് ഉദ്ദേശിച്ചത് ......അക്കാലത്തു അധികം വീടൊന്നും വാർത്ത വീടായിട്ടു ഉണ്ടായിരുന്നില്ല ... അന്ന് വെറുത്തു തമാശയായിട്ടു പറഞ്ഞു ....'അതൊക്കെ ഗൾഫ് കാരേക്കൊണ്ടല്ലേ കഴിയൂ'....

അതാണ് ഞങ്ങളുടെ  ഇഷ്ടം എന്നറിഞ്ഞു കൊണ്ട് തന്നെ പിന്നീട് ഒരുപാടു ചിന്തിച്ചിട്ടുണ്ടാവാം ....ഒരിക്കൽ എല്ലാവരും ഇരുന്നു ചർച്ച ചെയ്യുമ്പോൾ പറഞ്ഞു , നിങ്ങളൊക്കെ പറഞ്ഞ പോലെ നമുക്കതു വാർക്കാം ..
പതുക്കെ പതുക്കെ ഓരോ പണികളായി തീർക്കാം .....
വീട് പണി തുടങ്ങിയത് മുതൽ ഒഴിവു ദിനങ്ങളിലെല്ലാം ജോലിക്കാരുടെ കൂടെ നിന്നും കഴിയുന്ന ജോലികളും പഴയ കാലങ്ങളിലെ ഓരോ കഥകളും പറഞ്ഞു എല്ലാവേരയും സന്തോഷിപ്പിച്ചിരുന്നു ...
അക്കാലത്തു  വീട് പണിക്കു ആളുകൾ ഉള്ള ദിവസം വളരെ സന്തോഷകരമായിരുന്നു .....
ഓരോ വൈകുന്നേരങ്ങളിലും വീട് പണിയുടെ  പുരോഗതിയും ,ഓരോ മാറ്റങ്ങളും ചർച്ചാ വിഷയങ്ങളാകാറുണ്ട് ...........
പിന്നീടുള്ള ഓരോ കാര്യങ്ങൾ വരുമ്പോഴും നമ്മുടെ ഇഷ്ട്ടങ്ങൾക്ക് ഏതു വിട്ടു വീഴ്ചക്കും തയ്യാറായിരുന്നു ..
ഓരോ വീടും നമുക്ക് ഓർമ്മകളാണ് .....ഒരുപാടു കഷ്ടപ്പാടോടെ ,നമ്മുടെ കൂടെ വിയർപ്പിന്റെ ഫലമായി ഒരു സ്വപ്നം പടുത്തുയർത്തുമ്പോൾ ..മാനസികമായി നമുക്ക് അതിനോട് ഒരുപാടു അടുപ്പമുണ്ടാകും.....

പിന്നീട് വീടിൻ്റെ ആ  സിറ്റൗട്ട് ഒരുപാടു ചർച്ചകൾക്ക് വേദിയായി .....

1997 കാലഘട്ടങ്ങളിലെ ജൂൺ മാസം ഇപ്പോഴും ഓർമ്മ വരുന്നു ....ജീവിത്തിലെ പല നിർണായകമായ തീരുമാനങ്ങളും എടുത്തത് അവിടെ നിന്നായിരുന്നു .... ഓരോ ദിവസും പത്രങ്ങളും മറ്റും നോക്കി ഓരോ പുതിയ കോഴ്‌സിനെ കുറിച്ചും ചർച്ച ചെയ്തും മറ്റും നമ്മുടെ മനസ്സിലെ ആശങ്കകളെ അകറ്റി ഒരുപാട്  സമാധാനം തന്നിരുന്നു .........

സ്വന്തമായി ഒരു വീട് വെക്കാൻ തീരുമാനിച്ചപ്പോഴും ആ മണ്ണിൽ നിന്നും വിട്ടു പോകാൻ മനസ്സ്‌ അനുവദിച്ചില്ല ..അവിടുത്തെ ഓരോ പുൽനാമ്പിനും അതറിയാം ..മരങ്ങൾ നട്ടും അവക്കെല്ലാം നനച്ചും ഒരുപാടു കൂടെ നടന്നിട്ടുണ്ട് ..ആ കാല്പാടുകൾ പതിഞ്ഞ മണ്ണിൽ തന്നെ ജീവിക്കണം എന്ന ഒരു നിർബന്ധം എന്നും മനസ്സിൽ ഉണ്ടായിരുന്നു ..........

സ്വന്തമായ ഒരു വീട് വെക്കാൻ തീരുമാനിച്ചപ്പോഴും ആ മണ്ണിൽ നിന്നും വിട്ടു പോകാൻ മനസ്സ്  അനുവദിച്ചില്ല ....
അവിടുത്തെ ഓരോ പുൽനാമ്പിനും അതറിയാം .....മരങ്ങൾ നട്ടും അവക്കെല്ലാം നനച്ചും ഒരുപാടു കൂടെ നനടന്നിട്ടുണ്ട് ......ആ കാല്പാടുകൾ പതിഞ്ഞ മണ്ണിൽ തന്നെ ജീവിക്കണം എന്ന ഒരു നിർബന്ധം എന്നും മനസ്സിൽ ഉണ്ടായിരുന്നു ........

ഇന്നും ആ  സിറ്റൗട്ടിൽ ഇരിക്കുമ്പോൾ മറ്റെവിടെ ഇരിക്കുന്നതിനേക്കാൾ സന്തോഷവും സമാധാനവും ആണ് ..
ഗൾഫിൽ നിന്നും നാട്ടിൽ എത്തുമ്പോൾ നേരം വെളുത്താൽ ഉടനെ ഒപ്പം കൂട്ടും ,പുതിയ വീടിൻ്റെ പണികൾ കാണാൻ ... പിന്നെ പള്ളിയിലേക്ക് ..വല്ലിപ്പയുടെ കബർ സിയാറത്തിന് ..
ഇനിയും പറഞ്ഞു തീരാത്ത ഒരോ വിശേഷങ്ങൾക്ക് ആ സിറ്റൗട്ട് സാക്ഷിയാണ് ......
ആരെയും തിരിച്ചറിയാതായ ദിനം തൊട്ട് മനസ്സിൽ വലിയ ഒരു കനൽ എരിയുകയായിരുന്നു......
മാർച്ച് 2021 നാട്ടിൽ വന്നപ്പോൾ മനസ്സ് തുറന്നു സംസാരിക്കാനാവാതെ ഒരുപാടു നോക്കി നിന്നിട്ടുണ്ട് ..
നേരം പുലർന്നു പുറത്തെ വിശേഷങ്ങൾ കാണിക്കാൻ കൂടെ പോരാൻ ആളില്ലാതെ .......
സിറ്റൗട്ടിൽ ഇരുന്നു വിശ്വസങ്ങൾ പങ്കിടാൻ ആളില്ലാതെ ....................
ഒടുവിൽ ഏപ്രിലിൽ നാട്ടിൽ നിന്ന് തിരിച്ചു വരുമ്പോൾ ഒരുപാടു നേരം ഞാൻ അരികിൽ നിന്നു ....
ഒന്ന് യാത്ര ചോദിക്കാൻ  കഴിയാതെ .............
ആ കൈകൾ പിടിച്ചു ........ഒരുപാടു നേരം ........................


വീടിൻ്റെ പടികൾ ഇറങ്ങി വരുമ്പോൾ ഒരു പ്രാർത്ഥനയായിരുന്നു ..
ഒരിക്കൽ കൂടി .... ആ സിറ്റൗട്ടിൽ ഇരുന്നു ഒരുപാട് സമയം വിശേഷങ്ങൾ പങ്കു വെക്കണമെന്ന് .....
അതൊരു യാത്ര പറച്ചിലായിരുന്നു ......അവസാനത്തെ .....
20 മെയ് 2021..... ആ ദിനം .....എല്ലാവേരയും തനിച്ചാക്കി ..........ആല്ലാഹുവിന്റെ അടുക്കലേക്ക്‌ ....
ഓരോ ദിനം പുലരുമ്പോഴും  ആദ്യം മനസ്സിൽ ഓടിയെത്തുക .....ആ മുഖം ആയിരിയ്ക്കും ...
ഒരിക്കലും വിശ്രമമില്ലാതെ ഓടിനടക്കുന്ന ഒരാൾ കിടപ്പിലാകുമ്പോൾ ഉണ്ടാകുന്ന ഒരു മനസ്സമാധാനമില്ലായ്മ ..
അതെന്നും അലട്ടി കൊണ്ടേ ഇരുന്നു ....
ഇനി ഈ ലോകത്തില്ലെന്ന യാഥാർഥ്യം ഉൾകൊള്ളാൻ നന്നേ പ്രയാസപ്പെട്ടു ..
എന്നും കാതുകളിൽ മുഴങ്ങന്നതു ആ ശബ്ദമാണ് .....
മനസ്സിൽ കാണുന്നത് പുഞ്ചിരിക്കുന്ന മുഖമാണ് .....
ആ നല്ല ഓർമ്മകളിൽ , സമാധാനപ്പെടുത്തലുകളിൽ ഇനിയുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകണം ...
  നാഥൻ തുണക്കട്ടെ ..!!!!!!!   
😢😢😢😢
                                                                                        





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌